ambala

അമ്പലപ്പുഴ: നാലാംക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ പിടിയിലായ 55കാരനെ അമ്പലപ്പുഴ ഒന്നാം ക്ളാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു. തോട്ടപ്പള്ളി പുതുവൽവീട്ടിൽ ഉദയഭാനുവാണ് (55) റിമാൻഡിലായത്.

വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ തടഞ്ഞ് വച്ചാണ് അമ്പലപ്പുഴ പൊലീസിന് കൈമാറിയത്. തുടർന്ന് കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി പോക്സോ വകുപ്പ് ചുമത്തി ഉദയഭാനുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.