
പാണ്ടനാട് : നിക്ഷേപകരുടെ പണം തിരിച്ചുനൽകുക, നിക്ഷേപ തിരിമറി നടത്തിയ ബാങ്ക് ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും പേരിൽ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പാണ്ടനാട് സർവീസ് സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകൂട്ടായ്മ ധർണ്ണ നടത്തി. ചെയർമാൻ കെ.ബി യാശോധരൻ ഉദ്ഘാടനം ചെയ്തു. ജോൺസൻ കൂടാംപള്ളത്ത്, എൻ.വി വർഗീസ്, എൻ. ജി. ശ്രീകുമാർ, സുകു ശാമുവേൽ, ഉണ്ണികൃഷ്ണൻ നായർ, മനോഹരൻ പിള്ള,രാജു എന്നിവർ പ്രസംഗിച്ചു.