s

ആലപ്പുഴ : ഗവ.മുഹമ്മദൻസ് എൽ.പി സ്‌കൂളിലെ ശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തിൽ ദേശീയ ഊർജ്ജ സംരക്ഷണദിനത്തിന്റെ ഭാഗമായി 'ഊർജ്ജ സംരക്ഷണം ഉറച്ചകാൽവയ്‌പ്പോടെ' സന്ദേശവുമായി ഭവനസന്ദർശനം നടത്തി. കുട്ടികൾ തയ്യാറാക്കിയ ഊർജ്ജ സംരക്ഷണ സന്ദേശങ്ങൾ, നിർദ്ദേശങ്ങൾ, ചിത്രങ്ങൾ എന്നിവ ലഘുലേഖകളാക്കി വീടുകളിൽ നൽകി. ഊർജ്ജ സംരക്ഷണത്തിനായി പുതുതലമുറയിലുടെ ചെറുകാൽവയ്പ് നടത്താനാവും എന്നതാണ് ലക്ഷ്യമെന്ന് ശാസ്ത്രക്ലബ്ബ് കോർഡിനേറ്റർ കെ കെ ഉല്ലാസ് പറഞ്ഞു. പ്രഥമാധ്യാപകൻ പി.ഡി.ജോഷി, അധ്യാപകരായ ലെറ്റീഷ്യ അലക്സ്, അഞ്ജലി മുരളീധരൻ എന്നിവർ നേതൃത്വം നൾകി