photo

ആലപ്പുഴ: ക്രിസ്‌മസ്,​ പുതുവത്സര സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് നടത്തിയ രാത്രികാല പരിശോധനയിൽ രാസലഹരിയും കഞ്ചാവുമായി

മൂന്ന് യുവാക്കൾ പിടിയിൽ. മണ്ണഞ്ചേരി പഞ്ചായത്ത് 19-ാം വാർഡിൽ വടക്കേക്കര വീട്ടിൽ ദിൽഷാദ് (25), ആലപ്പുഴ നഗരസഭ ആലിശ്ശേരി വാർഡിൽ സാബിത്ത് മൻസിലിൽ സജിത്ത് (23), ജില്ലാകോടതി വാർഡിൽ വെളിയിൽ വീട്ടിൽ വിഷ്ണു (30) എന്നിവരെയാണ് ആലപ്പുഴ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എസ്.സതീഷിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. 7.5 ഗ്രാം മെത്താഫിറ്റമിനും 12ഗ്രാം കഞ്ചാവും ഇവരിൽ നിന്ന് കണ്ടെടുത്തു.

പ്രതികളെ റിമാൻഡ് ചെയ്തു. എക്‌സൈസ് പ്രിവന്റ്റ്റീവ് ഓഫീസർമാരായ ഇ.കെ.അനിൽ, അക്ബർ, ഡി.മായാജി, വനിതാസിവിൽ എക്‌സൈസ് ഓഫീസർ വിജി, സിവിൽ എക്‌സൈസ് ഓഫീസർമാരായ പ്രതീഷ് പി.നായർ, എച്ച്.മുസ്തഫ, ടി.അനിൽകുമാർ, കെ.എസ്.ഷഫീക്ക് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.