മാന്നാർ: കടപ്ര ലയൺസ് ക്ലബിന്റെ അഭിമുഖ്യത്തിലുള്ള 'ഭോജന പൊതിച്ചോറ് ' വിതരണ പദ്ധതി മാന്നാർ ശാന്തിനിവാസ് ചാരിറ്റബിൾ സൊസൈറ്റിയുമായി സഹകരിച്ച് ഇന്ന് രാവിലെ 11 ന് ബുധനൂർ ഇലഞ്ഞിമേൽ ഗാന്ധിഭവൻ ദേവാലയത്തിൽ നടക്കും. ലയൺസ് ഡിസ്ട്രിക്ട് ജി.എൽ.ടി കോ-ഓർഡിനേറ്റർ സജി ഏബ്രഹാം സാമുവൽ ഉദ്ഘാടനം നിർവഹിക്കും. കടപ്ര ലയൺസ് ക്ലബ് പ്രസിഡന്റ് പി.ബി.ഷുജാഹുദീൻ അദ്ധ്യക്ഷത വഹിക്കും. രണ്ടാമത് വിതരണം മാന്നാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ലയൺസ് ക്ലബ് ഭാരവാഹികളും മൂന്നാമത് വിതരണം ചെന്നിത്തല ചെറുകോൽ ഈഴക്കടവ് അൽഫോൻസാ ധ്യാനകേന്ദ്രത്തിൽ ഗ്രാമപഞ്ചായത്തംഗം ഷിബു കിളിമന്തറയിലും ഉദ്ഘാടനം നിർവഹിക്കുമെന്ന് ശാന്തിനിവാസ് ചാരിറ്റബിൾ സൊസൈറ്റി കൺവീനർ സതീഷ് ശാന്തിനിവാസ് അറിയിച്ചു.