കുട്ടനാട് :കേരള സ്റ്റേറ്റ് ടെയ് ലേഴ്സ് അസോസിയേഷൻ ചമ്പക്കുളം യൂണിറ്റ് വാർഷിക സമ്മേളനവും ആനുകൂല്യവിതരണവും 17ന് ഉച്ചയ്ക്ക് 2ന് ചമ്പക്കുളം എസ്.എച്ച് യു.പി സ്ക്കൂൾ ഹാളിൽ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് ടി.ജി.ജലജകുമാരി പരിപാടി ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് എൻ.എൻ.മധു അദ്ധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ് എ.പി.മോഹനൻ മുഖ്യാതിഥിയാകും.