
ചാരുംമൂട് : നൂറനാട് നെടുകുളഞ്ഞിമുറി 3943ാം നമ്പർ എൻ.എസ്.എസ് കരയോഗം സാമ്പത്തിക സമാഹരണത്തിനു വേണ്ടി തുടങ്ങിയ ചിട്ടിയിൽ അംഗങ്ങളായ കരയോഗാംഗങ്ങൾക്ക് ചന്ദനത്തൈകൾ സൗജന്യമായി വിതരണം ചെയ്തു. കരയോഗം പ്രസിഡന്റ് അശോക് ബാബു മുൻ പ്രസിഡന്റ് കൃഷ്ണൻകുട്ടി പിള്ളയ്ക്ക് നൽകി ഉദ്ഘാടനംനിർവഹിച്ചു. ചന്ദനത്തൈകൾ, നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രം, ഈരേഴത്തു കാവ് ദേവീ ക്ഷേത്രം, കുളങ്ങര വീട്ടിൽ ദേവീ ക്ഷേത്രം എന്നിവിടങ്ങളിലും, കരയോഗത്തിലെ ഏറ്റവും മുതിർന്ന അംഗം രാമചന്ദ്രൻ ഉണ്ണിത്താനും നൽകി. ഖജാൻജി ശിവരാമ പിള്ള, വൈസ് പ്രസിഡന്റ് ശ്രീനിവാസൻ പിള്ള, ജോയിന്റ് സെക്രട്ടറി മോഹനൻ പിള്ള, കമ്മറ്റി അംഗങ്ങളായ സുരേഷ് കുമാർ, ഗോപിനാഥ പിള്ള എന്നിവർ നേതൃത്വം നൽകി.