ചാരുംമൂട് : താമരക്കുളം നെടിയാണിക്കൽ ദേവീക്ഷേത്രത്തിലെ 23-ാമത് ഭാഗവത സപ്താഹ ജ്ഞാനയജ്ഞം 16 മുതൽ 22 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പന്തളം കുരമ്പാല ഇടയാണത്ത് ഇല്ലം മനോജ് വി.നമ്പൂതിരിയാണ് യജ്ഞാചാര്യൻ. നാളെ രാവിലെ 5 ന് ഭദ്രദീപ പ്രകാശനം, 6.30 ന് വിഷ്ണു സഹസ്രനാമജപം, 7 ന് ഗ്രന്ഥപൂജ, 7.30 ന് ഭാഗവത പാരായണം, വരാഹാവതാരം, 1 ന് പ്രസാദമൂട്ട്, വൈകിട്ട് 6 ന് ലളിത സഹസ്രനാമജപം 7.15 ന് ആദ്ധ്യാത്മിക പ്രഭാഷണം, 8. 30 ന് കുത്തിയോട്ട ചുവടും പാട്ടും. സപ്താഹ ദിനങ്ങളിൽ രാവിലെ 5.30 ന് ഗണപതിഹോമം, 6.30 ന് വിഷ്ണു സഹസ്രനാമജപം, 7. 30 ന് ഭാഗവത പാരായണം, 11.30 ന് ആചാര്യ പ്രഭാഷണം, ഉച്ചയ്ക്ക് ഒന്നിന് പ്രസാദമൂട്ട്, 2 ന് ഭാഗവത പാരായണം, 6.30 ന് ലളിതാ സഹസ്രനാമജപം, 7.15 ന് ആദ്ധ്യാത്മിക പ്രഭാഷണം, ഭജന. 19 ന് രാവിലെ 8.30 ന് മഹാമൃത്യുഞ്ജയഹോമം. 20 ന് രാവിലെ 10 ന് സ്വയംവര ഘോഷയാത്ര, രുഗ്മിണി സ്വയംവരം, 1ന് സ്വയംവര സദ്യ, വൈകിട്ട് 5 ന് സർവൈശ്വര്യ പൂജ. 21 ന് രാവിലെ 8. 30 ന് നവഗ്രഹ പൂജ, നവധാന്യ പൊങ്കാല, കുചേല സത്ഗതി. സമാപന ദിവസമായ 22 ന് രാവിലെ 5.30 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 11 ന് ശുകപൂജ, വൈകിട്ട് 4.30 ന് അവഭൃഥസ്നാന ഘോഷയാത്ര, രാത്രി 7.30 ന് പടയണിയും നടക്കുമെന്ന് ഉപദേശക സമിതി പ്രസിഡന്റ് മഹീഷ് മലരിമേൽ, സെക്രട്ടറി ശ്രീജേഷ് കുമാർ, വൈസ് പ്രസിഡന്റ് കെ.പൊടിയൻ, ജോയിന്റ് സെക്രട്ടറി ബിനുകുമാരി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.