ഹരിപ്പാട്: ഗ്രേറ്റർ റോട്ടറി ക്ലബ്‌ ഹരിപ്പാട് ചൈതന്യ കാണാശുപത്രിയുമായി ചേർന്നു സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തും . ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടർമാർ പങ്കെടുക്കും. 17ന് രാവിലെ 9 മുതൽ എസ്.എൻ.ഡി.പി യോഗം 340-ാം നമ്പർ ചേപ്പാട് ശാഖ ഹാളിലാണ് ക്യാമ്പ്. പങ്കെടുക്കുന്ന എല്ലാവർക്കും പ്രമേഹ രോഗ നിർണയം നടത്തും. ക്യാമ്പ് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ക്ലബ്‌ പ്രസിഡന്റ്‌ പി.സുരേഷ് റാവു അറിയിച്ചു.