മാവേലിക്കര:സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും കൂട്ടായ്മയായ എഫ്.സി.ടി.ഒയുടെ നേതൃത്വത്തിൽ നവകേരള സദസുമായി ബന്ധപ്പെട്ട് വിളംബരജാഥ സംഘടിപ്പിച്ചു. മാവേലിക്കര മിനി സിവിൽ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച ജാഥ നഗരം ചുറ്റി നവകേരള സദസിന്റെ വേദിക്ക് മുന്നിൽ സമാപിച്ചു. അരുൺകുമാർ എം.എൽ.എയും സംഗീത സംവിധായകൻ ജാസി ഗിഫ്റ്റും ചേർന്ന് ഉദ്ഘാടനം ചെയ്തു. സി.ജ്യോതികുമാർ, കെ.അനിൽകുമാർ, എൻ.ഓമനക്കുട്ടൻ, ഡി.സുജാത, പി.പ്രമോദ്, എഫ്.റഷീദ് കുഞ്ഞ്, എസ്.മനോജ്, ഗിരീഷ്, ബി.അനീഷ്, ആർ.രാജീവ്, വി.എം ബിനോയ്, കെ.വിപിൻ എന്നിവർ നേതൃത്വം നൽകി.