ആലപ്പുഴ: നവകേരളസദസിൽ പങ്കെടുക്കാനെത്തിയ ഫോട്ടോഗ്രാഫർ മനുബാബുവിനെതിരെയുള്ള പൊലീസ് അതിക്രമത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു.മാദ്ധ്യമ പ്രവർത്തകനെതിരെ അതിക്രമം കാട്ടിയ പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നും സ്വതന്ത്ര മാദ്ധ്യമ പ്രവർത്തനങ്ങൾക്ക് തടയിടുന്ന പ്രവർത്തനങ്ങൾ സർക്കാരിന് ഭൂഷണമല്ലെന്നും പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് എസ്.സജിത്തും സെക്രട്ടറി ടി.കെ.അനിൽകുമാറും ആവശ്യപ്പെട്ടു .