ആലപ്പുഴ: കേരളത്തിലെ ജനത നവകേരള സദസിനെ ഹൃദയത്തിലേറ്റി എന്നതിന്റെ തെളിവാണ് ഓരോ വേദിയിലും തടിച്ചുകൂടിയ പതിനായിരങ്ങൾ നൽകുന്നതെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. ജാതി, മത, കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒരുമിച്ച് നിൽക്കേണ്ടവരാണ് എന്ന ബോധം വിദ്യാസമ്പന്നരായ കേരള ജനത പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്ന സുന്ദര കാഴ്ചയാണ് നവകേരള സദസ്സിലൂടെ തെളിയുന്നത്. കേരളവും ഗൾഫ് നാടുകളും ബന്ധിപ്പിക്കുന്ന ആദ്യ വിദേശ കപ്പൽ സർവീസ് ബേപ്പൂരിൽ നിന്ന് ജനുവരിയിൽ തന്നെ ആരംഭിക്കാനാവും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പദ്ധതിയിലൂടെ സമുദ്ര ഗതാഗതത്തിന്റെ പുതിയ യുഗമാണ് തുറക്കാനായതെന്നും മന്ത്രി പറഞ്ഞു.