ചേർത്തല: പുത്തൻ വിദ്യാഭ്യാസ സംസ്കാരത്തിന് രൂപം കൊടുക്കാൻ കഴിഞ്ഞതാണ് എൽ.ഡി.എഫ് സർക്കാരിന്റെ വികസന നേട്ടമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് ഗ്രൗണ്ടിൽ നടന്ന നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വിദേശത്തേയ്ക്ക് വിദ്യാർത്ഥികൾ പഠിക്കാൻ പോകേണ്ടന്ന് പറയാൻ നമുക്ക് അവകാശമില്ല.എന്നാൽ വിദേശീയ വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ സംസ്ഥാനത്ത് പഠനം നടത്താനുള്ള സൗകര്യങ്ങൾ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സജ്ജമാക്കുകയാണ് സർക്കാർ ചെയ്യുന്നത്. 60 വർഷം കൊണ്ട് 17 ലക്ഷം കുടിവെള്ള കണക്ഷനാണ് നൽകാനായതെങ്കിൽ രണ്ടര വർഷം കൊണ്ട് മാത്രം 21 ലക്ഷം കണക്ഷൻ ഉൾപ്പെടെ 38 ലക്ഷം കണക്ഷനുകൾ നൽകാൻ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.