ആലപ്പുഴ: അതിദരിദ്രരില്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. ആലപ്പുഴ മണ്ഡലത്തിലെ നവകേരളസദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ ഏറ്റവും ദരിദ്രർ കുറവുള്ള സംസ്ഥാനമാണ് കേരളം. ജനതയുടെ ഇച്ഛയും മനസ്സും പ്രതിഫലിപ്പിക്കുന്ന ഭരണകൂടമാണ് ഇവിടെയുള്ളത്.
അഞ്ച് വർഷം കൂടുമ്പോൾ ജനങ്ങൾക്ക് വോട്ട് ചെയ്യാൻ കഴിയുന്ന സംവിധാനം എന്ന പരമ്പരാഗത കാഴ്ചപ്പാടിനപ്പുറം ജനാധിപത്യത്തിന് പുത്തൻ മാതൃക സൃഷ്ടിച്ച പരിപാടിയാണ് നവകേരളസദസ്. ജനതയോട് പറയാനുള്ളതും ജനതക്ക് പറയാനുള്ളതും കേട്ട് മുന്നോട്ട് പോകണം എന്ന തിരിച്ചറിവിൽ നിന്നാണ് നവകേരളസദസ്സ് എന്ന നവ്യമായ ആശയം രൂപപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.