tur

തുറവൂർ: എസ്.എൻ.ഡി.പി യോഗം എഴുപുന്ന തെക്ക് 529-ാം നമ്പർ ശാഖയുടെ കീഴിലുള്ള ഗുരുദേവ ക്ഷേത്രാങ്കണത്തിലെ ആൽമരത്തിന് തറ കെട്ടുന്നതിനുള്ള ജോലികൾ തുടങ്ങി. തറക്കല്ലിടൽ അരൂർ മേഖലാ ചെയർമാൻ വി.പി. തൃദീപ് കുമാർ നിർവഹിച്ചു. മേഖലാ കൺവീനർ കെ.എം.മണിലാൽ, ശാഖാ പ്രസിഡന്റ് എം.പി.അനിൽകുമാർ, വൈസ് പ്രസിഡന്റ് എം.ബി.മനോജ്, സെക്രട്ടറി ശാരി തൃദീപ് തുടങ്ങിയവർ പങ്കെടുത്തു.