
മുഹമ്മ: തുരുത്തിപ്പള്ളി കുടുംബാരോഗ്യകേന്ദ്രത്തോടുള്ള കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെ അവഗണനക്കെതിരെ ബി.ജെ.പി മുഹമ്മ മണ്ഡലം അദ്ധ്യക്ഷൻ കെ.കൃഷ്ണകുമാർ ഉപവസിച്ചു. കേന്ദ്ര സർക്കാരിന്റെ ഒരു കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച ഒ.പി കെട്ടിടം തുറന്നുകൊടുക്കുക, ഡോകടർമാരുടെ സേവനം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ബി.ജെ.പി ജില്ലാഅദ്ധ്യക്ഷൻ എം.വി. ഗോപകുമാർ ഉപവാസം ഉദ്ഘാടനം ചെയ്തു. മേഖലാഅദ്ധ്യക്ഷൻ ശിവൻകുട്ടി സ്വാഗതം പറഞ്ഞു. മണ്ഡലം ജനറൽ സെക്രട്ടറി വി.ബൈജു അദ്ധ്യക്ഷത വഹിച്ചു, കർഷക മോർച്ച ജില്ലാപ്രസിഡന്റ് ശ്രീജിത്ത് വാസുദേവൻ, മണ്ഡലം ജനറൽ സെകട്ടറി രാഘ് വിൻചന്ദ് മങ്കുഴിയിൽ, മണ്ഡലം വൈസ് പ്രസിഡന്റ് കെ.ബി.ഷാജി, ടി.എസ്.അനിൽകുമാർ, ജില്ലാ ഉപാദ്ധ്യക്ഷൻ സജീവ് ലാൽ, ദേശീയ കൗൺസിൽ അംഗം വെളളിയാകുളം പരമേശ്വരൻ, ജില്ലാ ജനറൽ സെക്രട്ടറി വിമൽ രവീന്ദ്രൻ, അരുൺ അനിരുദ്ധൻ, ജില്ലാ കമ്മറ്റിയംഗം ഗോപാലകൃഷ്ണൻ, മണ്ഡലം സെക്രട്ടറി കെ.ശേഖർ, ന്യൂനപക്ഷ മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി എസ്.അലക്സാണ്ടർ, തണ്ണീർമുക്കം ഏരിയാപ്രസിഡന്റ് അനിൽ അറയ്ക്കൽ, കഞ്ഞിക്കുഴി ഏരിയാപ്രസിഡന്റ് ടി.പുഷ്കരൻ, കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി സി.വി.ഗോപാലകൃഷ്ണപിള്ള, എസ്.സി മോർച്ച ജില്ലാ സെകട്ടറി ബി.ശ്യാമള, മുഹമ്മ ഏരിയാ പ്രസിഡന്റ് ഗീത തമ്പി തുടങ്ങിയവർ പങ്കെടുത്തു.
ജില്ലാ പ്രസിഡന്റ് ടി.അനിയപ്പൻ, സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ്.ജ്യോതിസ്, മണ്ഡലം പ്രസിഡന്റ് വിനോദ് കോയിക്കൽ, ജനറൽ സെക്രട്ടറി വിനോദ്, ജില്ലാകമ്മിറ്റി അംഗം കെ.സോമൻ തുടങ്ങിയവർ സംസാരിച്ചു.