
ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായ മന്ത്രി കെ. കൃഷ്ണൻകുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർഡിയോളജി വിഭാഗം തീവ്രപരിചരണ വിഭാഗത്തിലാണ്. ആരോഗ്യനില തൃപ്തികരം.
ഇന്നലെ രാവിലെ ഒമ്പതരയോടെ കാമിലോട്ട് കൺവെൻഷൻ സെന്ററിലെ യോഗത്തിനെത്തുമ്പോഴാണ് മന്ത്രിക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. പ്രിൻസിപ്പൽ ഡോ.മിറിയം വർക്കി, ആശുപത്രി സൂപ്രണ്ട് ഡോ.അബ്ദുൾസലാം എന്നിവരുടെ നേതൃത്വത്തിൽ കാർഡിയോളജി വിഭാഗം മേധാവി ഡോ.വിനയകുമാർ, ന്യൂറോളജി മേധാവി ഡോ.സി.വി.ഷാജി, മെഡിസിൻ മേധാവി ഡോ.സുരേഷ് രാഘവൻ, അനസ്‌തേഷ്യ മേധാവി ഡോ.എൻ.വീണ എന്നിവരെ ഉൾപ്പെടുത്തി മെഡിക്കൽ ടീം രൂപീകരിച്ചു.
ഹൃദയമിടിപ്പ് നിയന്ത്രിക്കുന്നതിനായി പേസ് മേക്കർ ഘടിപ്പിച്ചിട്ടുള്ള മന്ത്രി കൃഷ്ണൻകുട്ടി ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായിട്ടുണ്ട്. ഹൃദയമിടിപ്പിൽ നേരിയ കുറവ് കാണുന്നതിനാൽ പേസ് മേക്കർ പരിശോധിക്കാനായി നിർമ്മാതാക്കളെ അറിയിച്ചിട്ടുണ്ട്.