എരമല്ലൂർ: ചന്തിരൂർ ദൈവവെളി ശ്രീ ഭഗവതി ക്ഷേത്രത്തിൽ പത്താമത് ഭാഗവത സപ്താഹയജ്ഞം 20 മുതൽ 27വരെ നടക്കും. 20 ന് വൈകിട്ട് 5ന് വിഗ്രഹ ഘോഷയാത്ര, 7ന് മല്ലേത്ത് കണ്ണൻ തന്ത്രി ഭദ്രദീപപ്രകാശനം നിർവഹിക്കും. വൈക്കം നീണ്ടുർമന നാരായണൻ നമ്പൂതിരി വിഗ്രഹപ്രതിഷ്ഠ നടത്തും. ശിവദാസ് പള്ളിപ്പറമ്പ്, പി.എസ്സ്.പരമേശ്വരൻ, അനഘമണികണ്ഠൻ, ഗൗരി രവീന്ദ്രൻ, അഖിൽ മണികണ്ഠൻ, രേഷ്മ അമൽ ചന്ദ്രൻ എന്നിവർ വിവിധ സമർപ്പണങ്ങൾ നടത്തും. യജ്ഞദിനങ്ങളിൽ നാരായണീയ പാരായണം, ഗണപതി ഹോമം,ഹരിനാമകീർത്തനം,വിഷ്ണുസഹസ്രനാമജപം,ലളിത സഹസ്രനാമജപം, പ്രഭാഷണം, ഉണ്ണിയൂട്ട്, ഭക്തിഗാന സുധ, എന്നിവ നടക്കും. 27 ന് വൈകിട്ട് മണ്ഡലപൂജ സമർപ്പണം. വൈകിട്ട് 4ന് ശാസ്താംപാട്ട് , 7ന് ദീപക്കാഴ്ച , 8ന് കളമെഴുത്തും പാട്ടും.എന്നിവ നടക്കും.
ആമ്പല്ലൂർ അജിത് സ്വാമി യജ്ഞാചാര്യനും,മുളവന സുബ്രഹ്മണ്യൻ,വവ്വാക്കാട് രാജശേഖരൻ, മടവൂർ അജയകുമാർ എന്നിവർ യജ്ഞപൗരാണികരും, കരുനാഗപ്പള്ളി ഗോപൻ തിരുമേനി യജ്ഞഹോതാവുമാണ്. ആണ്.സി.ആർ.ഹരിയപ്പൻ,കെ.കെ.വാസു,കെ.കെ.പുഷ്പാംഗദൻ എന്നിവർ യജ്ഞാദി കർമ്മങ്ങൾക്ക് നേതൃത്വം നൽകും.