esfre

ചേർത്തല : ചേർത്തല ടൗൺ റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ കേരള വിധവാസംഘം ചേർത്തല യൂണിറ്റിന് വേണ്ടി സാമ്പത്തിക സാക്ഷരത ക്ലാസ്സ് സംഘടിപ്പിച്ചു.എം. സുരേഷ് കുമാർ ക്ലാസ്സ് നയിച്ചു. ക്ലബ്ബ് പ്രസിഡന്റ് കെ ലാൽജി അദ്ധ്യക്ഷനായി. അസി.ഗവർണർ എം മോഹനൻ നായർ ,തങ്കച്ചൻ ടി.കടവൻ , എൻ.ജി.നായർ,ബസന്ത് റോയി, അലീന, തുടങ്ങിയവർ പ്രസംഗിച്ചു. സന്തോഷ്കുമാർ ആരോഗ്യ സുരക്ഷയെക്കുറിച്ച് ക്ലാസ്സ് എടുത്തു. വിധവാ സംഘം ചേർത്തല യൂണിറ്റ് പ്രസിഡന്റ് രാജലക്ഷ്മി നന്ദി രേഖപ്പെടുത്തി.