ambala

അമ്പലപ്പുഴ: നവകേരള സദസിന്റെ പേരിൽ കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിലാക്കി. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിക്കുമെന്ന സംശയത്തിലാണ് പുന്നപ്ര പൊലീസ് നേതാക്കളെ കരുതൽ തടങ്കലിൽ ആക്കിയത്. പുന്നപ്ര വടക്ക് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.വി.ഷാജി, പുന്നപ്ര വടക്ക് പഞ്ചായത്ത് പതിനേഴാം വാർഡ് മെമ്പർ സാജൻ എബ്രഹാം, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി ഭാർഗവൻ, സജി വർഗീസ് എന്നിവരെയാണ് തടങ്കലിലാക്കിയത്.