ചേർത്തല:പറയകാട് നാലുകുളങ്ങര മഹാദേവീ ക്ഷേത്രത്തിൽ ദേവപ്രശ്നത്തിന്റെ അടിസ്ഥാനത്തിലുള്ള പുനർനിർമ്മാണത്തിന് ഇന്ന് തുടക്കമാകുന്നു. ചു​റ്റമ്പലവും,ഉപദേവാലയങ്ങളും,കൊടിമരവും കൃഷ്ണശിലയിലും ചെമ്പുപാകിയുമാണ് താന്ത്റിക വിധി പ്രകാരം പുനർനിർമ്മിക്കുന്നത്. ഭക്തജനങ്ങളുടെ സഹകരണത്തോടെ മൂന്നരകോടി രൂപയുടെ പ്രവർത്തനങ്ങളാണ് ഏ​റ്റെടുക്കുന്നതെന്ന് നിർമ്മാണകമ്മി​റ്റി ചെയർമാൻ പി.ഡി.ലക്കി, വൈസ് പ്രസിഡന്റ് ടി.അനിയപ്പൻ,ദേവസ്വം പ്രസിഡന്റ് തിരുമലവാസുദേവൻ,ജനറൽ കൺവീനർ കെ.കെ.സജീവൻ,കൺവീനർ എൻ.പി.പ്രകാശൻ,ഫിനാൻസ് കമ്മിറ്റി ചെയർമാൻ മധുസൂദനൻ,കെ.ജി.കുഞ്ഞിക്കുട്ടൻ,സി.സുരേഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഒരു വർഷം കൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് നടക്കുന്നത്.
പുനർനിർമ്മാണത്തിനായുള്ള വിഭവസമാഹരണവും ലക്ഷാർച്ചനയും നാളെ നടക്കും.രാവിലെ 6ന് ക്ഷേത്രം തന്ത്രി ജിതിൻഗോപാലിന്റെയും തന്ത്റിക സപര്യയിൽ 50 വർഷം പൂർത്തീകരിച്ച തന്ത്രി കോട്ടയം ഗോപാലന്റെയും മേൽശാന്തി ടി.ആർ.സിജിശാന്തിയുടെയും കാർമ്മികത്വത്തിൽ ലക്ഷാർച്ചന തുടങ്ങും.7.30ന് മഹാമൃത്യുഞ്ജയഹോമം,12ന് അന്നദാനം,വൈകിട്ട് 6ന് ലക്ഷാർച്ചന സമർപ്പണം.
6.30ന് വിഭവസമാഹരണ സമ്മേളനം അഡ്വ.ടി.ആർ.രാമനാഥൻ ഉദ്ഘാടനം ചെയ്യും.ദേവസ്വം പ്രസിഡന്റ് തിരുമലവാസുദേവൻ അദ്ധ്യക്ഷനാകും.ആദ്യ വിഭവം ബിജി സന്തോഷിൽ നിന്നും നിർമ്മാണകമ്മി​റ്റി ചെയർമാൻ പി.ഡി.ലക്കി ഏ​റ്റുവാങ്ങും.സിനിമാതാരം സുരഭിലക്ഷ്മി മുഖ്യ അതിഥിയായി പങ്കെടുക്കും.