അമ്പലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ നവകേരള സദസ് കപ്പക്കടയിൽ നടക്കുന്നതിനിടെ കർഷകത്തൊഴിലാളി കുഴഞ്ഞുവീണു. പുറക്കാട് സ്വദേശി പുറക്കാട് ഇല്ലിച്ചിറ അരുൺ നിവാസിൽ ശശിധരനെയാണ് (67) കുഴഞ്ഞുവീണതിനെത്തുടർന്ന്
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മുഖ്യമന്ത്രി എത്തുന്നതിന് മുമ്പ് മന്ത്രി ബിന്ദു സംസാരിച്ചുകൊണ്ടിരിക്കെയാണ് സദസിലുണ്ടായിരുന്ന ശശിധരൻ കുഴഞ്ഞുവീണത്. ഉടൻതന്നെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. പിന്നീട് ഹൃദ്രോഗ വാർഡിലേക്ക് മാറ്റി.