
ചേർത്തല: വാരണം വലിയകുളം ശ്രീനാരായണ സമിതിയുടെ നേതൃത്വത്തിൽ ഗുരുദേവ പ്രതിഷ്ഠയുടെ ആറാമത് വാർഷികം ആഘോഷിച്ചു. അഷ്ടദ്രവ്യമഹാഗണപതി ഹോമം, ബ്രഹ്മ കലശപൂജ, പ്രഭാഷണം, ബ്രഹ്മ കലശാഭിഷേകം, പ്രസാദ വിതരണം, അന്നദാനം, ഘോഷയാത്ര, നാടൻ കലാപരിപാടികൾ എന്നിവ നടന്നു. മഹാഗുരുപൂജയുടെ ഭദ്രദീപ പ്രകാശനം ഡോ.എസ്.ദിലീപ് കുമാർ നിർവഹിച്ചു. വൈദികചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി വാരണം ടി.ആർ.സിജി ശാന്തി മുഖ്യ കാർമ്മികനായി. ഭാരവാഹികളായ ജി. വിദ്യാനന്ദൻ, കെ.എച്ച്. ഹരിലാൽ, കെ. അനീഷ്കുമാർ,കെ. പൊന്നപ്പൻ എന്നിവർ നേതൃത്വം നൽകി.