ചേർത്തല:ഉഴുവ സർവീസ് സഹകരണ ബാങ്കിന്റെ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച ഹെഡ് ഓഫീസ് മന്ദിരം 18ന് ഉദ്ഘാടനം ചെയ്യും.ദേശീയപാത വികസനത്തിന്റെ ഭാഗമായി ബാങ്കിന്റെ സ്ഥലം ഏ​റ്റെടുത്തതതിനെ തുടർന്നാണ് പുതിയ മന്ദിരം പുനർനിർമ്മിച്ചത്.75കോടി നിക്ഷേപവും 66കോടിയുടെ നിൽപ്പ് വായ്പയുമുള്ള ബാങ്കിന് പ്രധാന കേന്ദ്രം കൂടാതെ തറമൂട്ടിലും മുക്കണ്ണൻ കവലയിലും ശാഖകളും പ്രവർത്തിക്കുന്നുണ്ട്.
പുതിയ മന്ദിര ഉദ്ഘാടനത്തിനായി ഭരുക്കങ്ങൾ പൂർത്തിയായതായി ബാങ്ക് പ്രസിഡന്റ് കെ.ആർ.രാജേന്ദ്രപ്രസാദ്, ഡയറക്ടർമാരായ ഡോ.കെ.ജെ.കുര്യൻ,വി.എൻ.ബാലചന്ദ്രൻ,ഒ.പി.സുനിൽകുമാർ,സെക്രട്ടറി ഇൻ ചാർജ്ജ് എം.ജി.ജോമോൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
18ന് രാവിലെ 10.30ന് അഡ്വ.എം.ലിജു മന്ദിര ഉദ്ഘാടനം നിർവഹിക്കും.ബാങ്ക് പ്രസിഡന്റ് കെ.ആർ.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷനാകും.നവീകരിച്ച കൗണ്ടർ ഉദ്ഘാടനവും എസ്.എച്ച്.ജി അംഗങ്ങൾക്കുള്ള വായ്പാവിതരണവും ജോയിന്റ് രജിസ്ട്രാർ ജനറൽ ഷഹീമ മങ്ങയിൽ നിർവഹിക്കും. സംസ്ഥാന കാർഷിക വികസന ബാങ്ക് പ്രസിഡന്റ് സി.കെ.ഷാജിമോഹൻ,ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ്,താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എ.എസ്.സാബു എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. പ്ലാനിംഗ് അസിസ്​റ്റന്റ് രജിസ്ട്രാർ ഒ.ജെ.ഷിബു സോളാർ സംവിധാനം ഉദ്ഘാടനം ചെയ്യും.മുൻ ജില്ലാ ബാങ്ക് പ്രസിഡന്റ് നളന്ദാഗോപാലകൃഷ്ണൻനായർ മുൻ പ്രസിഡന്റുമാരുടെ ഫോട്ടോ അനാഛാദനം ചെയ്യും.ചേർത്തല അസിസ്​റ്റന്റ് രജിസ്ട്രാർ എൽ.ജ്യോതിഷ്‌കുമാർ വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തും.ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും.