
മാന്നാർ: കടപ്ര ലയൺസ് ക്ലബ്ബിന്റെ അഭിമുഖ്യത്തിലുള്ള ഭോജന പൊതിച്ചോറ് വിതരണ പദ്ധതിയുടെ ഉദ്ഘാടനം മാന്നാർ ശാന്തിനിവാസ് ചാരിറ്റബിൾ സൊസൈറ്റിയുമായി സഹകരിച്ച് ബുധനൂർ ഇലഞ്ഞിമേൽ ഗാന്ധിഭവൻ ദേവാലയത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ആർ മോഹനൻ നിർവഹിച്ചു. പ്രസിഡന്റ് പി.ബി.ഷുജാഹുദീൻ അദ്ധ്യക്ഷത വഹിച്ചു. ശാന്തിനിവാസ് ചാരിറ്റബിൾ സൊസൈറ്റി കൺവീനർ സതീഷ് ശാന്തിനിവാസ്, ലയൺസ് ക്ലബ്ബ് സെക്രട്ടറി വിനു ഗ്രിത്തോസ്, ഗാന്ധിഭവൻ ഡയറക്ടർ ഗംഗാധരൻ, പ്രശാന്ത് കുമാർ, ലിജോ പുളിമ്പള്ളി, ബിജു ചേക്കാസ് , ഹാറൂൺ, സിജി ഷുജ, പി.സി.രവി, ജയ, സലിം ചാപ്രായിൽ എന്നിവർ സംസാരിച്ചു.