ഹരിപ്പാട്: പൂട്ടിക്കിടക്കുന്ന വ്യവസായ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുകയാണെന്ന് മന്ത്രി ചിഞ്ചുറാണി പറഞ്ഞു. ഹരിപ്പാട്ട് നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ സ്റ്റാർട്ടപ്പുകൾ ആരംഭിക്കുകയാണ് ഇപ്പോൾ . വ്യവസായിക ഹബ്ബാക്കി കേരളത്തെ മാറ്റാനുള്ള നടപടികൾ നടക്കുന്നു. പശ്ചാത്തല മേഖലയിൽ ഉൾപ്പടെ സമസ്തമേഖലകളിലും മികച്ച വികസനമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.