tur

തുറവൂർ: സർവ രംഗത്തും പരാജയപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ രാജിവച്ച് പുറത്തു പോകണമെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ ആവശ്യപ്പെട്ടു. യു.ഡി.എഫ് അരൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തുറവൂരിൽ സംഘടിപ്പിച്ച വിചാരണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ രംഗത്തും അഴിമതി വ്യാപകമാക്കിയ പിണറായി വിജയൻ കേരളത്തിലെ ഇടതുപക്ഷത്തിന്റെ അവസാന മുഖ്യമന്ത്രിയായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ പി.കെ. ഫസലുദ്ദീൻ അദ്ധ്യക്ഷനായി. അഡ്വ.ബി.രാജശേഖരൻ,ബി. ബാബുപ്രസാദ് ,ഷാനിമോൾ ഉസ്മാൻ ,അനിൽ ബോസ്, സി.കെ.ഷാജി മോഹൻ ,എ.എം നസീർ ,അസീസ് പായിക്കാട് ,എസ്.ശരത്ത് ,ബൈജു കടവൻ ,കളത്തിൽ വിജയൻ ,വിജയകുമാർ വാലയിൽ ,റെജി റാഫേൽ ,പി. ടി.രാധാക്യഷ്ണൻ ,കെ . ഉമേശൻ ,തുറവൂർ ദേവരാജ് ,കെ.രാജീവൻ ,ദിലീപ് കണ്ണാടൻ തുടങ്ങിയവർ സംസാരിച്ചു.