ആലപ്പുഴ: വൈ.എം.സി.എയുടെ ആഭിമുഖ്യത്തിലുള്ള സംയുക്ത ക്രിസ്മസ് കരോൾ ഇന്ന് വൈകന്നേരം 6ന് നടക്കും. ആലപ്പുഴ രൂപതാബിഷപ്പ് ഡോ.ജയിംസ് റാഫേൽ ആനാപറമ്പിൽ അനുഗ്രഹപ്രഭാഷണം നടത്തും. മലങ്കര മാർത്തോമ സിറിയൻ ചർച്ചിലെ ഡോ.ഗ്രീഗോറിയസ് മാർ സ്റ്റെഫാനോസ് എപ്പിസ്‌കോപ്പ ക്രിസ്മസ് സന്ദേശം

നല്കും. വൈ.എം.സി.എ പ്രസിഡന്റ് മൈക്കിൾ മത്തായി അദ്ധ്യക്ഷത വഹിക്കും.

മൗണ്ട് കാർമൽ കത്തീഡ്രൽ, സെന്റ് ജോർജ് യാക്കോബൈറ്റ് സിറിയൻ സിംഹാസന ചർച്ച്, പുത്തനങ്ങാടി സെന്റ് ജോർജ് കാത്തലിക് ചർച്ച്, സി.എസ്‌.ഐ ക്രൈസ്റ്റ് ചർച്ച്, ചാത്തനാട് ഹോളി ഫാമിലി ചർച്ച്, ബിലീവേഴ്സ് ചർച്ച്, സെന്റ് ജോർജ് മാർത്തോമ ചർച്ച്, പുന്നപ്ര സെന്റ് ജോസഫ്സ് ചർച്ച്, കൈതവന വിമല ഹൃദയനാഥ ചർച്ച്, തത്തംപള്ളി സെന്റ് മൈക്കിൾസ് ചർച്ച്, വൈ.എം.സി.എ മ്യൂസിക് അക്കാഡമി, ആലപ്പുഴ വൈ.എം.സി.എ, എലൈവ്, വൈ.ഡബ്ളി.യു.സി.എ, സെന്റ് ജോസഫ്സ് കോളജ് ഫോർ വിമൻ തുടങ്ങിയ സംഘങ്ങൾ കരോൾ ഗാനങ്ങൾ അവതരിപ്പിക്കും. റിലിജിയസ് കമ്മിറ്റി ഡയറക്ടർ ഡോ.പി.ഡി.കോശി, ജനറൽ സെക്രട്ടറി മോഹൻ ജോർജ് തുടങ്ങിയവർ നേതൃത്വം നല്കും.