കുട്ടനാട് : എസ്.എൻ.ഡി.പി യോഗം കണ്ണാടി ഗുരുദേവക്ഷേത്രത്തിൽ കുട്ടനാട് യൂണിയൻ വൈദിക യോഗത്തിന്റെ ആഭിമുഖ്യത്തിൽ ലക്ഷാർച്ചനയും ദീപക്കാഴ്ചയും ഇന്ന് നടക്കും.. കുമരകം ഗോപാലൻതന്ത്രി മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ 7ന് യൂണിയൻ കൺവീനർ സന്തോഷ് ശാന്തി ഭദ്രദീപം തെളിക്കും. വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ പങ്കെടുക്കും.