ആലപ്പുഴ: കേന്ദ്ര സർക്കാർ കേരളത്തെ എങ്ങനെയാണ് സാമ്പത്തികമായി വരിഞ്ഞു മുറുക്കുന്നതെന്ന് കൂടി വിശദീകരിക്കാനാണ് നവകേരള സദസ്സ് സംഘടിപ്പിക്കുന്നതെന്നു, കണക്കുകൾ പറഞ്ഞതോടെ പലരും തന്നെ സ്ഫടികം സിനിമയിലെ 'ചാക്കോ മാഷ്' ആയി ചിത്രീകരിച്ചുവെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. കണക്കുകൾ ജനത്തെ പഠിപ്പിക്കുക തന്നെ ചെയ്യും. സംസ്ഥാനത്തിന് ലഭിക്കേണ്ട 57,400 കോടി രൂപയാണ് ഈ സാമ്പത്തിക വർഷം മാത്രം കേന്ദ്രം വെട്ടിക്കുറച്ചത്. ഇത് സംഭവിച്ചില്ലായിരുന്നെങ്കിൽ ലൈഫ് ഭവന പദ്ധതിയടക്കം പൂർത്തികരിക്കാൻ സാധിക്കുമായിരുന്നു. നവ കേരള സദസ്സ് കേരളത്തിന്റെ വികസനത്തിന് പുതിയ മാനം നൽകുകയാണെന്നും മന്ത്രി പറഞ്ഞു.