ആലപ്പുഴ: കുട്ടനാട് നിയോജക മണ്ഡലത്തിൽ നടന്ന നവകേരള സദസ്സിൽ ആകെ ലഭിച്ചത് 8012 നിവേദനങ്ങൾ.
സദസ്സ് ആരംഭിക്കുന്നതിന് മൂന്നു മണിക്കൂർ മുമ്പ് തന്നെ നിവേദനങ്ങൾ സ്വീകരിച്ചു തുടങ്ങിയിരുന്നു. ഒരു മണി മുതൽ തന്നെ നിരവധി പേർ നിവേദനവുമായി എത്തിത്തുടങ്ങി. സ്ത്രീകൾ, മുതിർന്ന പൗരന്മാർ ഭിന്നശേഷിക്കാർ എന്നിവർക്കായി പ്രത്യേക കൗണ്ടറുകളും സജ്ജീകരിച്ചിരുന്നു.
20 കൗണ്ടറുകളാണ് മുൻ നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് നാല് കൗണ്ടറുകൾ കൂടി അധികമായി പ്രവർത്തിച്ചു.