അമ്പലപ്പുഴ: നവകേരള സദസിന്റെ ഭാഗമായി അമ്പലപ്പുഴയിൽ സ്വീകരിച്ചത് 5979 നിവേദനങ്ങൾ. ആദ്യം തയ്യാറാക്കിയ 21 കൗണ്ടറുകൾക്ക് പുറമേ മൂന്ന് കൗണ്ടറുകൾ കൂടി പിന്നീട് തയ്യാറാക്കി. ഭിന്നശേഷിക്കാർ, വയോജനങ്ങൾ, സ്ത്രീകൾ എന്നിവർക്ക് മുൻഗണന നൽകി. മെഡിക്കൽ സംഘം, സംശയങ്ങൾക്കും സേവനങ്ങൾക്കുമായി പ്രത്യേക ഹെല്പ് ഡെസ്‌ക്ക് എന്നിവയും ഉണ്ടായിരുന്നു. പകൽ 11 മണി മുതലാണ് പരാതികൾ സ്വീകരിച്ചു തുടങ്ങിയത്.