
ചേർത്തല:കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ പൂർത്തീകരിച്ച സ്മാർട്ട് അങ്കണവാടിയുടെ ഉദ്ഘാടനം കേരള പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണസ്വാമി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുതറ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സതി അനിൽകുമാർ,സ്ഥിരം സമിതി അദ്ധ്യക്ഷ ബിന്ദു ഷിബു,ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിജി,പി.ഡി.ഗഗാറിൻ,സിനി സാലസ്,ബെൻസി ജോസി,മേരികുഞ്ഞ്,ജാൻസി ബെന്നി,സതിദേവിരാമൻ നായർ,ആശലത,ലിനി എന്നിവർ സംസാരിച്ചു.എൽ.മിനി സ്വാഗതവും ദേവിക രമേശൻ നന്ദിയും പറഞ്ഞു.