ഹരിപ്പാട്: നവകേരള സദസ് കഴിഞ്ഞശേഷം മന്ത്രിമാർ താമസസ്ഥലത്ത് ബസിൽ മടങ്ങവേ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ഹരിപ്പാട് കെ. എസ്. ആർ. ടി. സി ബസ്റ്റാൻഡിന് സമീപത്ത് വച്ചായിരുന്നു സംഭവം. ചിങ്ങോലി സ്വദേശി ഇർഫാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് എത്തിയപ്പോഴേക്കും ബാക്കിയുള്ളവർ ഓടി രക്ഷപ്പെട്ടു.