ചേർത്തല: വാരനാട് ദേവീക്ഷേത്രത്തിലെ അറുകൊല, രക്ഷസ് എന്നിവയുടെ പുന: പ്രതിഷ്ഠാ കർമ്മം നടത്തി. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്റി കടിയക്കോൽ വാസുദേവൻ നമ്പൂതിരി മുഖ്യകാർമ്മികനായി. ക്ഷേത്രം മേൽശാന്തി രജീഷ് കൃഷ്ണൻ നമ്പൂതിരി, മുരളീധരൻ പോ​റ്റി, പ്രകാശൻ പോ​റ്റി, നാരായണൻ എമ്പ്രാൻ എന്നിവർ സഹകാർമ്മികരായി. ദേവസ്വം സെക്രട്ടറി പി.അനിൽകുമാർ, വൈസ് പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരൻ,ട്രഷറർ പി.എൻ.നടരാജൻ മ​റ്റ് ഭാരവാഹികളായ എൻ.വേണുഗോപാൽ, ടി.സജീവ് ലാൽ, ജി.കെ.മധുകുമാർ,പി.അനിയപ്പൻ,സുരേഷ് എസ്.നായർ എന്നിവർ നേതൃത്വം നൽകി.