s

ആലപ്പുഴ: സംസ്ഥാനത്തെ സാമൂഹ്യ പെൻഷനും,ചികിത്സ സഹായങ്ങളുമുൾപ്പെടെയുള്ള ക്ഷേമ പദ്ധതികളെ കേന്ദ്രം ധൂർത്തെന്നാണ് വിശേഷിപ്പിക്കുന്നതെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു.കായംകുളം നിയോജകമണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ശബരിമലയിൽ ഉണ്ടായ തിരക്കിന്റെ വിഷയത്തിൽ പ്രതിപക്ഷ എം.പി മാർ സ്വീകരിച്ചത് സംസ്ഥാന താത്പര്യത്തിന് വിരുദ്ധമായ നിലപാടാണെന്നും അനിൽ പറഞ്ഞു. ഇന്ത്യയിൽ ഏറ്റവും അധികം വിലനൽകി നെല്ല് സംഭരിക്കുന്നത് കേരളത്തിലാണ്. 953 കോടി രൂപയാണ് നെല്ല് സംഭരണ ഇനത്തിൽ കേന്ദ്രം സംസ്ഥാനത്തിന് നൽകുവാനുള്ളതെന്നും മന്ത്രി പറഞ്ഞു.