
കായംകുളം: ലെവൽ ക്രോസുകൾ ഇല്ലാത്ത കേരളമാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കായംകുളം മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
മമ്പ്രകുന്നേൽ റെയിൽവേ മേൽപ്പാലത്തിനായുള്ള ടെൻഡർ നടപടികൾ നടക്കുകയാണ്. ഇതിനായി സംസ്ഥാന സർക്കാർ ചിലവഴിച്ചത് 31.21 കോടി രൂപയാണ്. സംസ്ഥാനം മുഴുവൻ ശ്രദ്ധിക്കുന്ന പാലമായി മണ്ഡലത്തിലെ കൂട്ടുംവാതുക്കൽ കടവ് പാലം മാറി.മണ്ഡലത്തിലെ ടൂറിസം മേഖലയിലെ സാധ്യതകളെ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ എല്ലാ നിലയിലും സംസ്ഥാന സർക്കാർ ഇടപെടുമെന്നും മന്ത്രി പറഞ്ഞു