
ഹരിപ്പാട്: മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെയുമുള്ള കരിങ്കൊടി പ്രതിഷേധങ്ങൾ ക്രിമിനലുകളായ പൊലീസ് ഉദ്യോഗസ്ഥരെയും സി പി എം ഗുണ്ടകളെയുമുപയോഗിച്ച് അടിച്ചൊതുക്കാനാണ് ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല എം.എൽ.എ പറഞ്ഞു. ഹരിപ്പാട്, കായംകുളം മേഖലകളിൽ പൊലീസ്, സി.പി.എം മർദ്ദനത്തിൽ പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിൽ കണ്ടതിനുശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിപ്പാട് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.കെ സുരേന്ദ്രനാഥ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.എസ് ഹരികൃഷ്ണൻ, ബിനു ചുള്ളിയിൽ യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.കെ നാഥൻ, മുബാറക് പതിയാങ്കര, വൈസ് പ്രസിഡന്റ് സുജിത്ത് സി കുമാരപുരം, ഷാനിൽ സാജൻ തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.