s

കായംകുളം: ഇച്ഛാശക്തിയുള്ള ഒരു ജനനായകനെ തളർത്താനോ തകർക്കാനോ കഴിയില്ലെന്നുള്ളതിന്റെ തെളിവാണ് ഓരോ മണ്ഡലത്തിലെയും നവകേരളസദസ്സിൽ സംഗമിക്കുന്ന പതിനായിരക്കണക്കിന് ജനങ്ങൾ തെളിയിക്കുന്നതെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. കായംകുളം നിയോജകമണ്ഡലത്തിലെ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവകാശപ്പെട്ടത് പോലും നൽകാതെ കേന്ദ്ര സർക്കാർ കേരളത്തെ പ്രതിസന്ധിയിലേക്ക് ചാടിക്കാൻ ശ്രമിക്കുമ്പോഴാണ് വികസന സ്വപ്നങ്ങളൊക്കെയും യാഥാർത്ഥ്യമാക്കി നാം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.