
അമ്പലപ്പുഴ : ജനുവരി 22ന് നടക്കുന്ന അയോദ്ധ്യ ശ്രീരാമ ക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങിനോടനു ബന്ധിച്ച് ജനുവരി 1 മുതൽ 15 വരെ നടക്കുന്ന ഗൃഹസമ്പർക്ക യജ്ഞത്തിന് ആവശ്യമായ അക്ഷത വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചിൻമയാ മിഷൻ പിറവം ആശ്രമാധിപതി സ്വാമി ശാരദാനന്ദ നിർവ്വഹിച്ചു. വിശ്വഹിന്ദു പരിഷത്ത് ജില്ലാ അദ്ധ്യക്ഷൻ വി.കെ.സുരേഷ് ശാന്തി അദ്ധ്യക്ഷനായി. രാഷ്ട്രീയ സ്വയംസേവക സംഘം സംസ്ഥാന ഗോരക്ഷാ പ്രമുഖ് കെ. കൃഷ്ണൻ കുട്ടി മുഖ്യഭാഷണം നടത്തി.വിനോദ് പാണാവള്ളി സ്വാഗതം പറഞ്ഞു.