
ഹരിപ്പാട്: മഹാകവി കുമാരനാശാൻ പദയാത്ര സമിതിയുടെ നേതൃത്വത്തിൽ ശിവഗിരി തീർത്ഥടന പദയാത്രയുടെ മുന്നോടിയായി കന്നുകാലിപ്പാലം എസ്. എൻ. ഡി. എസ് എസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ശ്രീനാരായണ ധർമപ്രബോധനവും ധ്യാനവും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഇന്ന് സമാപിക്കും.
കോടുകുളഞ്ഞി വിശ്വധർമ്മ മഠാധിപതി സ്വാമി ശിവബോധാനന്ദയാണ് ധ്യാനാചാര്യൻ. എസ്. എൻ. ഡി. പി യോഗം കാർത്തികപ്പള്ളി യൂണിയൻ വൈസ് പ്രസിഡന്റും പദയാത്ര സമിതി പ്രസിഡന്റുമായ എം.സോമൻ അദ്ധ്യക്ഷനായി. കാർത്തികപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.അശോകപ്പണിക്കർ മുഖ്യപ്രഭാഷണം നടത്തി. പ്രമുഖ പ്രഭാഷകനും സാഹിത്യകാരനുമായ പി.കെ.അനിൽ കുമാർ ധ്യാനസന്ദേശം നൽകി. കാർത്തികപ്പള്ളി യൂണിയൻ സെക്രട്ടറിയും പദയാത്ര ക്യാപ്ടനുമായ അഡ്വ.ആർ.രാജേഷ് ചന്ദ്രൻ, വൈസ് ക്യാപ്റ്റനും കൗൺസിലറുമായ ഡി.ഷിബു, പദയാത്ര സമിതി ട്രഷററും യൂണിയൻ കൗൺസിലറുമായ പി എസ്. അശോക് കുമാർ എന്നിവർ സംസാരിച്ചു. പദയാത്ര സമിതി സെക്രട്ടറി സുരേഷ് സ്വാഗതവും പദയാത്ര വൈസ് ക്യാപ്റ്റനും യൂണിയൻ കൗൺസിലറുമായ ദിനു വാലുപറമ്പിൽ നന്ദിയും പറഞ്ഞു.