navakerala

കായംകുളം: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ബസിന് നേരെ കരിങ്കൊടി വീശിയ ഭിന്നശേഷിക്കാരനായ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജിമോൻ കണ്ടല്ലൂരിനെ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ നിലത്തിട്ട് ചവിട്ടി.

ബസ് കായംകുളം ടൗണിൽ പ്രവേശിച്ച് പി.ഡബ്ളിയു.ഡി റെസ്റ്റ് ഹ‌ൗസിന് മുന്നിലെത്തിയപ്പോഴാണ് ഇരുകാലുകളുമില്ലാത്ത അജിമോൻ റോഡിലേക്കിറങ്ങി ബസിന് നേരെ കരിങ്കൊടി വീശിയത്. ഉടൻ തന്നെ പൊലീസ് വളഞ്ഞ് പിടിച്ചു മാറ്റുന്നതിനിടെ ഒരു ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഓടിയത്തി പൊലീസ് വലയം ഭേദിച്ച് അജിമോനെ നിലത്തിട്ട് ചവിട്ടുകയായിരുന്നു.

പൊലീസ് ഉടനെ ജീപ്പിലേക്ക് മാറ്റി അജിമോനെ രക്ഷപ്പെടുത്തി.

അരിശം തീരാതെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ തൊട്ടടുത്തുള്ള കോൺഗ്രസ് ഭവനിലേക്ക് ഇരച്ചു കയറി അവിടെ സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോർഡുകൾ അടിച്ചുതകർത്തു.