
പൂച്ചാക്കൽ: സാങ്കേതിക സർവകലാശാല എൻ.എസ്.എസ് സെല്ലും മോട്ടോർ വാഹന വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന റോഡ് സുരക്ഷ ശില്പശാല 'സുരക്ഷായനം' കോളേജ് ഓഫ് എഞ്ചിനീയറിംഗ് ചേർത്തലയിൽ മുൻ ജോയിന്റ് ആർ.ടി.ഒ ആദർശ്കുമാർ ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ് പ്രൊഫ.എലിഷ്വാ ലൈജു അദ്ധ്യക്ഷയായി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ദിലീപ് കുമാർ എൻ.എസ്.എസ് സ്റ്റേറ്റ് കോർഡിനേറ്റർ രാഗേഷ്, റീജിയൺ കോർഡിനേറ്റർ സൂരജ് രാഹുൽ എന്നിവർ ക്ലാസുകൾ നയിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പ്രൊഫ.ടി.എൻ.പ്രിയകുമാർ നന്ദി പറഞ്ഞു.