മാവേലിക്കര: ഈ യുഗത്തിന്റെ സാമൂഹ്യ ചാലക ശക്തിയായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ മാറുകയാണെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. മാവേലിക്കരയിൽ നവകേരള സദസിൽസംസാരി​ക്കുകയായിരുന്നു മന്ത്രി. ഇ.എം.എസ്‌ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ മറ്റൊരു രൂപമാണ് പിണറായി സർക്കാർ. സുസ്ഥിര വികസനം, പൊതു വിദ്യാഭ്യാസം, പൊതുജനാരോഗ്യം, സാമൂഹ്യക പെൻഷൻ, ലൈഫ് പദ്ധതി, അതിദാരിദ്ര്യനിർമാർജ്ജനം, സംരംഭങ്ങൾ തുടങ്ങി ഏഴു കാര്യങ്ങളിൽ ഇന്ത്യയിൽ ഒന്നാമതാണ് കേരളം.കേന്ദ്ര സർക്കാരിന് നടപ്പാക്കാനാകാതെ പോയ ഗെയിൽ പദ്ധതി യാഥാർത്ഥ്യമാക്കിയത് ഒന്നാം പിണറായി സർക്കാരാണ്. 2025 ൽ തീരദേശ ഹൈവേയും മലയോര ഹൈവേയും കമ്മിഷൻ ചെയ്യും. സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.