തുറവൂർ: തുറവൂർ മഹാക്ഷേത്രത്തിലെ ധനു ഒന്ന് സന്ധ്യവേല ഇന്ന് നടക്കും. രാവിലെ 8.45ന് ശ്രീബലിക്കും വൈകിട്ട് 5ന് കാഴ്ചശ്രീബലിക്കും പാമ്പാടി രാജൻ, ഈരാറ്റുപേട്ട അയ്യപ്പൻ എന്നീ ഗജവീരന്മാർ അടക്കം ആറ് ആനകൾ എഴുന്നള്ളത്തിന് അണിനിരക്കും. തിരുവാർപ്പ് ഗണേശ് ആൻഡ് പാർട്ടിയുടെ നാദസ്വരവും വൈക്കം ചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന മേജർ പഞ്ചവാദ്യവും മേളക്കൊഴുപ്പേകും. രാത്രി 11ന് ദർശന പ്രധാനമായ വിളക്ക്. തുറവൂർ ബ്രാഹ്മണ സമൂഹത്തിന്റെ നേതൃത്വത്തിലാണ് ഉത്സവം.