ആലപ്പുഴ: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിന് നേരെ കരിങ്കൊടി വീശിയ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിലും കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ.ജോബിന്റെ വീട് തകർത്ത ഡി.വൈ.എഫ്.ഐയുടെ നടപടിയിലും പ്രതിഷേധിച്ച് ഡി.സി.യുടെ നേതൃത്വത്തിൽ യോഗം നടന്നു. കൈതവനയിൽ നടന്ന പ്രതിഷേധ യോഗം കെ.പി.സി.സി വൈസ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കുട്ടൽ, കോൺഗ്രസ് നേതാക്കളായ അഡ്വ. ഡി.സുഗതൻ, എ.എ.ഷുക്കൂർ, ഷാനിമോൾ ഉസ്മാൻ, കെ.പി.ശ്രീകുമാർ, ഷാജിമോഹൻ, സജീവ് ഭട്ട്, എസ്.ശരത്, യൂത്ത് കോൺഗ്രസസ് ജില്ലാപ്രസിഡന്റ് എം.പി.പ്രവീൺ തുടങ്ങിയവർ സംസാരിച്ചു.