
കുട്ടനാട് : സർക്കാരിന്റെ നവകേരള സദസ് നവകേരള കൊലപാതക സദസായി മാറിയെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. യു.ഡി.എഫ് കുട്ടനാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാമങ്കരിയിൽ നടന്ന കുറ്റവിചാരണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവകേരള സദസ് ആലപ്പുഴ ജില്ല പിന്നിടുമ്പോൾ കേരളത്തിലുടനീളം ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഘർഷങ്ങൾ ഇതിന് തെളിവാണ്. കരിങ്കൊടി കാണിക്കുന്ന യൂത്ത് കോൺഗ്രസുകാരെയും കെ.എസ്.യുക്കാരയെും മഹിളാകോൺഗ്രസുകാരെയുമെല്ലാം മുഖ്യമന്ത്രിയുടെ ആജ്ഞാനുവർത്തികൾ മൃഗീയമായി തല്ലി ചതയ്ക്കുകയാണ്. തനിക്കെതിരെ കരിങ്കൊടി ഉയർത്തുന്നവരെയും മുദ്രാവാക്യം വിളിക്കുന്നവരെയും വച്ചുപൊറുപ്പിക്കില്ലെന്ന ദാഷ്ട്യ കാരനായി കേരളത്തിന്റെ മുഖ്യമന്ത്രി മാറിയതായും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് കുട്ടനാട് മണ്ഡലം ചെയർമാൻ ജോസഫ് ചേക്കോടൻ അദ്ധ്യക്ഷനായി.
കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം കെ.സി.ജോസഫ്, കേരള കോൺഗ്രസ് സെക്രട്ടറി ജനറൽ ജോസഫ് എം. പുതുശ്ശേരി, യു.ഡി.എഫ് ജില്ലാചെയർമാൻ സി.കെ. ഷാജിമോഹൻ, കൺവീനർ അഡ്വ.ബി.രാജശേഖരൻ, അഡ്വ.ജേക്കബ് എബ്രഹാം, ബാബു വലിയ വീടൻ, സജി ജോസഫ്, കെ.ഗോപകുമാർ, സി.വി.രാജീവ് ജേർജ്, മാത്യു പഞ്ഞിമരം, തോമസുകുട്ടി, മാത്യു, അനിൽ ബോസ്, സാബു തോട്ടുങ്കൽ, ജോസ് കാവനാട്, അലക്സ് മാത്യു, റോബിൻ കഞ്ഞിക്കര തുടങ്ങിയവർ സംസാരിച്ചു.തങ്കച്ചൻ വാഴച്ചിറ സ്വാഗതവും സിബി മൂലംങ്കുന്നം നന്ദിയും പറഞ്ഞു.