photo

ചേർത്തല: കേരള ടെക്‌നോളജിക്കൽ യൂണിവേഴ്സി​റ്റി എൻ.എസ്.എസ് സെല്ലും കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റും സംയുക്തമായി സംഘടിപ്പിച്ച റോഡ് സുരക്ഷ ദ്വിദിന റസിഡൻഷ്യൽ വർഷോപ്പ് 'സുരക്ഷായനം' കോളേജ് ഒഫ് എൻജിനിയറിംഗ് ചേർത്തലയിൽ മുൻ ജോയിന്റ് ആർ.ടി.ഒ ആദർശ്കുമാർ ഉദ്ഘാടനം ചെയ്തു. മുപ്പതോളം കോളേജുകളിൽ നിന്നുള്ള എൻ.എസ്.എസ് വോളണ്ടിയർമാർക്കാണ് പരിശീലനം. കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് പ്രൊഫ. എലിഷ്വാ ലൈജു അദ്ധ്യക്ഷത വഹിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ദിലീപ് കുമാർ,എൻ.എസ്.എസ് സ്​റ്റേ​റ്റ് കോ- ഓർഡിനേ​റ്റർ രാഗേഷ്, റീജണൽ കോ- ഓർഡിനേ​റ്റർ സൂരജ് രാഹുൽ എന്നിവർ ക്ലാസുകൾ നയിച്ചു. ചേർത്തല എൻജിനിയറിംഗ് കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പ്രൊഫ.ടി.എൻ.പ്രിയകുമാർ നന്ദി പറഞ്ഞു.