ആലപ്പുഴ: അർഹമായ കേന്ദ്ര വിഹിതം നൽകാൻ കേന്ദ്രം തയ്യാറായില്ലെങ്കിൽ ഉണ്ടാകുന്ന പ്രതിസന്ധി വർഷങ്ങളോളം കേരളത്തെ പി​ന്നോട്ടടി​ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാവേലിക്കര ഗവ. ബോയ്സ് സ്കൂളിൽ നവ കേരള സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എം.എസ്. അരുൺകുമാർ എം.എൽ.എ മുഖ്യമന്ത്രിക്ക് ഉപഹാരം നൽകി. മന്ത്രിമാരായ വി.അബ്ദുറഹിമാൻ, വി.എൻ. വാസവൻ, വീണാ ജോർജ് എന്നിവർ സംസാരിച്ചു. മന്ത്രിമാരായ കെ. രാജൻ, എ.കെ. ശശീന്ദ്രൻ, ആന്റണി രാജു, റോഷി അഗസ്റ്റിൻ, ജി.ആർ. അനിൽ, എം.ബി. രാജേഷ്, കെ.എൻ. ബാലഗോപാൽ, കെ. രാധാകൃഷ്ണൻ, പി.രാജീവ്, വി. ശിവൻകുട്ടി, പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ, ജെ. ചിഞ്ചുറാണി, സജി ചെറിയാൻ, പി. പ്രസാദ്, ഡോ. ആർ. ബിന്ദു, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ എന്നിവഅപങ്കെടുത്തു.
എം.എസ്. അരുൺകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. സംഘാടകസമിതി ജനറൽ കൺവീനർ ഡി. സാജൻ സ്വാഗതം പറഞ്ഞു