ചേർത്തല: എസ്.എൽ.പുരം നവരശ്മി ഗ്രന്ഥശാലയുടെയും കൊച്ചി ചൈതന്യ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ 23ന് സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര ശസ്ത്രക്രിയയും നടത്തും. നവരശ്മി ഹാളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ നടക്കുന്ന ക്യാമ്പ് മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുദർശനാഭായി ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാല പ്രസിഡന്റ് മാലൂർ ശ്രീധരൻ അദ്ധ്യക്ഷത വഹിക്കും. ക്യാമ്പിനെത്തുന്നവർ ആധാർ കാർഡ്, ആരോഗ്യ ഇൻഷുറൻസ് കാർഡ്,റേഷൻ കാർഡ് എന്നിവ കൊണ്ടുവരണം. ഫോൺ : 9446494092.